കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് കോൺഗ്രസ് പ്രവർത്തകരും യു ഡി എഫ് പ്രവർത്തകരും അടിയന്തരമായി എത്തിച്ചേരാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. വേദനാജനകമായ അവസ്ഥയാണ് എന്നും എല്ലാ വിധ സഹായവും എത്തിക്കുമെന്നും രാഹുൽ ഗാന്ധി വയനാട് ജില്ലാ കലക്ടർ, കേരള മുഖ്യമന്ത്രി എന്നിവരെ നേരിട്ട് വിളിച്ച് അറിയിച്ചു. എന്ത് സഹായം ആവശ്യമാണെങ്കിലും അറിയിച്ചാൽ എത്തിച്ചു നൽകുമെന്നും രാഹുൽ അറിയിച്ചു. കേന്ദ്ര മന്ത്രിമാരേ കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
Rahul Gandhi's appeal to Congress UDF workers to reach Wayanad for rescue operation